കൊല്ലം : കേരളാ റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ(KRLCBC) വിമൺസ് കമ്മീഷൻ്റെ കൊല്ലം രൂപതാ സെക്രട്ടറിയായി ജെയിൻ ആൻസിൽ ഫ്രാൻസിസിനെ , കൊല്ലം രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി നിയമിച്ചു.
വിമൺസ് കമ്മീഷൻ്റെ കേരളാ റീജിയൻ ചെയർമാൻ കോഴിക്കോട് രൂപതാ മെത്രാൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. വർഗ്ഗീസ് ചക്കാലക്കൽ പിതാവ് ആണ്. കമ്മീഷൻ്റെ രൂപതയിലെ മറ്റംഗങ്ങൾ ഇവരാണ് – സ്പിരിച്വൽ ഡയറക്ടർ. Fr. ജോളി എബ്രഹാം, ആനിമേറ്റർ Sr. സെൽമാ മേരി , ജോയിൻ്റ് സെക്രട്ടറി പ്രീതാ ജോസ്, ട്രഷറർ സുനിതാ തങ്കച്ചൻ.
മൂന്നുവർഷത്തേക്കാണ് കമ്മീഷൻ്റെ നിയമന കാലാവധി.