ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന് . മത്സരം തുടങ്ങാൻ വെറും മണിക്കൂർ മാത്രമാണ് ബാക്കി. പുന്നമടക്കായലില്‍ ചുണ്ടന് അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് വള്ളംകളി ഉദ്ഘാടനം ചെയ്യും. ഇത്തവണ സംസ്ഥാന സർക്കാറിൻ്റെ ഒരു കോടി രൂപ, കേന്ദ്രത്തിൻ്റെ 50 ലക്ഷം, മറ്റ് സ്പോൺർമാർ ഉൾപ്പടെ വന്നതോടെ സാമ്പത്തിക പ്രശ്നങ്ങളില്ലാതെയാണ് നെഹ്റു ട്രോഫി മത്സരങ്ങൾ നടക്കുന്നത്.
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇത്തവണ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വള്ളങ്ങൾ ഒരുമിച്ച് ഫിനിഷ് ചെയ്താൽ തർക്കങ്ങൾ ഉണ്ടാവില്ല. ഈ പ്രാവശ്യം ജേതാക്കളെ തീരുമാനിക്കാനുള്ള സമയം നിർണയിക്കുമ്പോൾ സെക്കൻ്റിൻ്റെ ആയിരത്തിലൊന്ന് പരിഗണിക്കില്ല.
അതേസമയം ആവശ്യമെങ്കിൽ സെക്കൻ്റിൻ്റെ നൂറിലൊന്ന് പരിശോധിച്ച് ആരാണ് ആദ്യമെത്തിയതെന്ന് കണ്ടെത്തുകയും ജേതാക്കളെ തീരുമാനിക്കുകയും ചെയ്യും. ഇവിടെയും തുല്യതപാലിച്ചാൽ സംയുക്ത ജേതാക്കളെ പ്രഖ്യാപിക്കും. തുടർന്ന് നറുക്കെടുപ്പിലൂടെ ജേതാവിനെ പ്രഖ്യാപിക്കും. ഏറ്റവും കുറ്റമറ്റ രീതിയിൽ സ്റ്റാർട്ടിങ് പോയൻ്റിലും ഫിനിഷിംഗ് പോയൻ്റിലും ഡിവൈസുകൾ സമയം രേഖപ്പെടുത്തും.