ഓണത്തിന് സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നാല് മലയാള ചിത്രങ്ങൾ ഇത്തവണ തിയേറ്ററുകളിൽ റിലീസിനെത്തും .
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘ഹൃദയപൂർവ്വം’, കല്യാണി പ്രിയദർശൻ സൂപ്പർഹീറോയിൻ വേഷത്തിൽ എത്തുന്ന ‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’, ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഓടും കുതിര ചാടും കുതിര’, ഹൃദു ഹാറൂൺ- പ്രീതി മുകുന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മേനേ പ്യാർ കിയ’ എന്നീ ചിത്രങ്ങളാണ് ഓണത്തിന് മാറ്റുരയ്ക്കാൻ തിയേറ്ററുകളിൽ എത്തുന്നത്.

മോഹൻലാൽ- മാളവിക മോഹനൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഹൃദയപൂർവ്വവും കല്യാണി പ്രിയദർശൻറെ ലോകയും ഓഗസ്റ്റ് 28 ന് തിയേറ്ററുകളിൽ എത്തും. ‘ഓടും കുതിര ചാടും കുതിര’യും ‘മേനേ പ്യാർ കിയ’യും വെള്ളിയാഴ്ചയാണ് റിലീസ്. ഇത്തവണ രണ്ടു ചിത്രങ്ങളാണ് ഓണം റിലീസായി കല്യാണിയുടേത് മാത്രമായി തിയേറ്ററുളിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.