തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും.
സപ്ലൈകോ സബ്സിഡി- നോണ്‍ സബ്സിഡി ഉത്പന്നങ്ങൾക്കു പുറമെ കൈത്തറി, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും പച്ചക്കറിയും സ്റ്റാളുകളിൽ ലഭ്യമാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഫെയറുകൾ സംഘടിപ്പിക്കും.