ന്യൂ ഡൽഹി : ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സ്പീക്കർ എ എന്‍ ഷംസീര്‍.
രാഹുല്‍ മാങ്കൂട്ടത്തിൽ ഉത്തരവാദിത്വം പാലിക്കണം. രാഹുലുമായി ബന്ധപ്പെട്ട പരാതി ഒന്നും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.