കോട്ടയം: ഭിന്നശേഷി സംവരണം മറയാക്കി കേരള സർക്കാർ കത്തോലിക്കാ എയ്ഡഡ് സ്കൂൾ മേഖലയിലെ അധ്യാപകരുടെ നിയമനം പാസാക്കാത്ത ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തിയ അധ്യാപക മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി.
ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപത കോർപറേറ്റുകളുടെ കീഴിലുള്ള ആയിരക്കണക്കിന് അധ്യാപകരാണ് കറുത്ത തുണിയിൽ വായ്മൂടിക്കെട്ടി കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ചും കവാടത്തിൽ ധർണയും നടത്തിയത്