കൊച്ചി: ആലുവ ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു.
തീ വേഗം അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു സംഭവം.
യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തതിനു പിന്നാലെ ബൈക്കിന് തീയിടുകയായിരുന്നു . പെട്രോൾ അടിക്കാനായി എത്തിയ കാർ യാത്രികരും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം.
പ്രസാദ് എന്ന യുവാവിനെ ചെങ്ങമനാട് പോലീസ് പിടികൂടി. ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.