നായരമ്പലം: നായരമ്പലം ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷ റോഡുകളും കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്ത വിധം ശോചനിയാവസ്ഥയിലായിരിക്കുന്ന കാര്യം വാടേൽ സെന്റ്. ജോർജ് ദേവാലയത്തിലെ കെ എൽ സി എയുടെ നേതൃത്വത്തിൽ മൂവായിരം ഗ്രാമവാസികൾ ഒന്നടങ്കം ഒപ്പിട്ട നിവേദനം നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നീതു ബിനോദിന് കെ എൽ സി എ യൂണിറ്റിന്റെ ഡയറക്ടർ ഫാ. ഡെന്നിമാത്യു പെരിങ്ങാട്ട് സമർപ്പിച്ചു.
റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കെ എൽ സി എ പ്രസിഡന്റ് ശ്രീ. ജോൺസൺ ചാലവീട്ടിൽ ആവശ്യപ്പെട്ടു. കേന്ദ്രസമിതി ജനറൽ സെക്രട്ടറി അലോഷ്യസ് പി ആർ,കെ സി സി എ സെക്രട്ടറി ലിസ ബിജു മനക്കിൽ, ട്രഷറർ ആന്റണി പനക്കൽ, സാബു കാരിക്കശ്ശേരി, ലീന വർഗീസ്, തോമസ് ചാലവീട്ടിൽ, സിന്ധു മുല്ലശ്ശേരി, ലില്ലി ചെറിയ കാട്ടേത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.