മധുര: തമിഴ് സിനിമാ നടൻ വിജയി ആരംഭിച്ച ടി വി കെ പാർട്ടിയുടെ രണ്ടാം സമ്മേളനം മധുരയിൽ നടത്തപ്പെട്ടു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെയും സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള സംസ്ഥാന സർക്കാരിനെയും പേരെടുത്തു വിമർശിച്ചു കൊണ്ട് ശക്തമായ ഭാഷയിൽ വിജയി സംസാരിച്ചു.
മോഡിയുടെ ന്യൂനപക്ഷ സമുദായങ്ങളോടു ഉള്ള വേർതിരിവും ആർ എസ് എസ് നോടുള്ള അനുഭാവവും ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ടും മുഖ്യമന്ത്രി സ്റ്റാലിനെ ‘സ്റ്റാലിൻ അങ്കിൾ എന്നു വിളിച്ചു അങ്കിൾ യൂ ആർ വെരി വെരി റോങ്ങ് അങ്കിൾ’ എന്നു പറഞ്ഞു കൊണ്ടിരുന്നപ്പോൾ എല്ലാം ജനാവാലി ആർപ്പുവിളികളോടെ ആണ് സ്വീകരിച്ചത്.
വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും പാർട്ടി ടി ഡി എം കെ യ്ക്ക് എതിരെ മത്സര രംഗത്തുണ്ടെന്നും പ്രഖ്യാപിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾ തലകറങ്ങി വീണു ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴി മരണമടയുകയും ചെയ്തു. സമ്മേളനത്തിന് വേണ്ടി ബ്രഹ്മാണ്ട സെറ്റ് ആണ് സംഘടകർ ഒരുക്കിയത്.