കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ വീണ്ടും പിടികൂടി. പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12 നമ്പർ സെല്ലിന്റെ ഭിത്തിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഇന്നലെ ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് സൂപ്രണ്ട് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തുണ്ട്.ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്.
അതിന് തൊട്ടുപിന്നാലെ ജോയിൻ്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.ഇവിടെ മൊബൈൽ ഫോൺ സൗകര്യമുണ്ടെന്നും പണം നൽകിയാൽ പുറത്തേക്ക് വിളിക്കാൻ സാധിക്കുമെന്നും ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. ഇതിനുമുൻപും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടിയിട്ടുണ്ട്.