തിരുവനന്തപുരം: ഇന്ത്യയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും.
തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും . മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
2021ൽ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിയിൽ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവർത്തനങ്ങളോടെയാണ് പദ്ധതിയുടെ തുടക്കം. 2022 സെപ്തംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറയെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജി കേരളം പദ്ധതി പ്രഖ്യാപിച്ചത്.