ചങ്ങനാശ്ശേരി : സംവിധായകന് നിസാര്‍ അന്തരിച്ചു. 65 വയസായിരുന്നു.കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തു. ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി ഖബറില്‍. സുദിനം ആയിരുന്നു ആദ്യ സിനിമ. ടു മെന്‍ ആര്‍മിയാണ് അവസാന സംവിധാനം ചെയ്തത്.
സുദിനം, ത്രി മെന്‍ ആര്‍മി, അച്ഛന് രാജാവ് അപ്പന് ജേതാവ്, ന്യൂസ്പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.