പാലക്കാട്: പാലക്കാട് ലോറിയിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ടു മരണം. തമിഴ്നാട് സ്വദേശികളായ മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറുകയായിരുന്നു .വാളയാർ വട്ടപ്പാറ ചെക്ക് പോസ്റ്റിനു സമീപമായിരുന്നു അപകടം. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് . കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്.