കൊച്ചി : കേരളതീരത്തുണ്ടായ തീരത്തെ ചരക്കുകപ്പലപകടത്തിൽ നഷ്ടപരിഹാരം ഈടാക്കുന്നതിനായി കപ്പൽ കമ്പനിയായ എം എസ് സി യുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടം നേരിട്ട 7 ബോട്ട് ഉടമകൾ സമർപ്പിച്ച നഷ്ടപരിഹാര ഹരജിയിലാണ് ഉത്തരവ്.
എം എസ് സി കമ്പനിയുടെ മക്കോട്ടോ – 2 എന്ന കപ്പൽ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ് . ഇതേ കമ്പനിയുടെ മറ്റ് രണ്ട് കപ്പലുകൾ തടഞ്ഞുവയ്ക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാര ഹർജികളിലെ തീർപ്പിന് വിധേയമായി മാത്രമേ കപ്പലുകൾ വിട്ടുനൽകാനാവൂ.
അപകടത്തിൽ പെട്ട കപ്പലിൽ നിന്നും കടലിൽ പതിച്ച കണ്ടയ്നറുകളിൽ തട്ടി ബോട്ടിനും വലയ്ക്കും കേട് സംഭവിച്ചതായി ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഓരോ ബോട്ട് ഉടമയക്കും ഉണ്ടായതായും നഷ്ടപരിഹാരം കപ്പൽ കമ്പനിയിൽ നിന്നും ഈടാക്കി നൽകണമെന്നുമായിരുന്നു ബോട്ടുടമകളുടെ പരാതി.