തിരുവനന്തപുരം: സ്കൂൾ ബാഗിൻറെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. ബാഗിൻറെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
സ്കൂൾ ബാഗിൻറെ അമിതഭാരം സംബന്ധിച്ച ആശങ്കകളുണ്ട് .അതിന് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമാക്കി മാറ്റാനാണ് ശ്രമം.
പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കിൻറെയും ഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു .