കൊച്ചി :1975-ൽ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയത്തിൽ ആരംഭിച്ച കെ.സി.വൈ.എം പോണേൽ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.
കെ.സി.വൈ.എം പോണേൽ യൂണിറ്റ് പ്രസിഡന്റ് ജോയാന തോമസ് ജോൺ അധ്യക്ഷത വഹിച്ചു . പോണേൽ ഇടവക വികാരി ഫാ. ആന്റണി ബിബു കാടംപറമ്പിൽ ആമുഖപ്രഭാഷണം നടത്തി . സെക്രട്ടറി ഹൃദ്യ റോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൻ്റണി വിമൽ ബെനിറ്റോ, തോമസ് ബെൻഹർ ജോഷി, ആഷ്ന ജോസഫീന എന്നിവർ സന്നിഹിതരായിരുന്നു.
സഭയ്ക്കും സമൂഹത്തിനുമായി ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ മുൻപന്തിയിൽ നിൽക്കുന്ന പോണേൽ യൂണിറ്റ്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യുവജനങ്ങളുടെ നേതൃത്വ സാധ്യതകൾ വളർത്താനും സാമൂഹിക മാറ്റത്തിനും വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണ്.