അടൂർ: ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം ശാരീരിക മാനസിക ശേഷി മെച്ചപ്പെടുത്തുന്നതിനു കൃഷി അറിവുകൾ കൂടി ആർജിക്കാൻ ഹോർട്ടികൾചർ തെറപ്പിയുമായി മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ ആൻഡ് റീ ഹാബിലിറ്റേഷൻ സെന്റർ. സ്കൂളിനു സമീപത്തുള്ള സ്ഥലത്ത് കൃഷിത്തോട്ടമൊരുക്കിയാണ് കൃഷി പഠനം കൂടി കുട്ടികളിലേക്ക് എത്തിക്കുന്നത്.
സാധാരണ വിദ്യാഭ്യാസത്തിനൊപ്പം ഇലകളും പൂക്കളും മണ്ണും, കാർഷിക വിളകളുമെല്ലാം ഈ കുട്ടികളുടെ മാനസിക, ശാരീരിക വികസനത്തിനു ചെടികളും പച്ചക്കറികൾകളും മറ്റും നടാനും പരിപാലിക്കാനും ഇതിലൂടെ കഴിയുന്നു. കൃഷിത്തോട്ടത്തിൽ കൃഷിപരിപാലനത്തിലേക്ക് തിരിയുമ്പോൾ കുട്ടികൾ സന്തോഷത്തോടെ തല ചലിപ്പിക്കാനും കൈകൾ ഉയർത്താനും കാലുകൾ ചലിപ്പിക്കാനും ശ്രമിക്കുന്നു. ഈ പരിശ്രമങ്ങൾ തുടരുമ്പോൾ കുഞ്ഞുങ്ങൾക്ക് പരാശ്രയമില്ലാതെ നടക്കാനുള്ള പരിശീലനം കൂടിയാവുകയാണ്.
കൃഷിത്തോട്ടത്തിൽ എത്തുമ്പോൾ വ്യത്യസ്ത ശബ്ദങ്ങൾ വഴി കേൾവി അനുഭവങ്ങളും ഇവർക്ക് പ്രധാനം ചെയ്യുന്നു. വിവിധ തരത്തിലുള്ള ഇലകൾ, പൂ ക്കൾ, കാർഷിക വിളകൾ, കല്ലു കൾ, വെള്ളം എന്നിവയിലൂടെ സ്പർശനാനുഭവവും കിട്ടുന്നു. കാർഷിക, ഭൂമിത്ര, ഹരിതഎന്നീ പേരിൽ 3 ക്ലബ്ബുകൾ രൂപീകരിച്ചാണ് കൃഷി തെറപ്പി നടത്തുന്നത്.
15 അംഗങ്ങൾ വീതമു ള്ള ഈ ഗ്രൂപ്പിൽ അധ്യാപകരും തെറപ്പിസ്റ്റുകളും പങ്കാളികളാക്കുന്നത്. തക്കാളി, പയർ, വെണ്ട, വഴുതന, പടവലം, പച്ചമുളക് ഉൾപ്പെടെ മുപ്പതോളം പച്ചക്കറിത്തൈകളാണ് ഇപ്പോൾ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗോ ബാഗുകളിലും തറയിലുമായി നട്ടിരിക്കുന്നത്.
പച്ചക്കറിക്കൃഷി കൂടാതെ വാഴ കൃഷിയും ബന്ദിപ്പൂക്കൃഷിയുമുണ്ടിവിടെ. ശീതകാലത്ത് കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ, കാബേജ് എന്നിവയും ചൂടുകാലത്ത് ചീര, മത്തൻ, കുമ്പളം, പടവലം, പാവൽ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഏറത്ത് കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷിത്തോട്ടമൊരുക്കിയത്. ഒന്നിടവിട്ട ദിവസങ്ങളിലാണു കുട്ടികൾ കൃഷിത്തോട്ടത്തിൽ എത്തി ജൈവവളങ്ങൾ ഇട്ടു കൊടുത്തും കീടനാശിനികൾ തളിച്ചും കൃഷി പരിപാലിക്കുന്നത്.
സ്കൂളിലെ കൃഷിത്തോട്ടത്തിൽ ലഭിച്ച പരിശീലന ത്തിലൂടെ കുട്ടികൾ വീടുകളിലും കൃഷിത്തോട്ടമൊരുക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം മു തലാണ് വിപുലമായ തരത്തിൽ കൃഷി തെറപ്പി തുടങ്ങിയത്. കഴി ഞ്ഞ വർഷം 200 കിലോയോളം പച്ചക്കറിയാണ് ഉൽപാദിപ്പിച്ചത്. : 100 കിലോ ബന്ദിപ്പൂവും വിൽക്കാൻ സാധിച്ചു. പ്രിൻസിപ്പൽ ഡോ. സൂസൻ മാത്യു, മാനേജർ മാത്യു സി.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ 2010ലാണ് ഈ സ്പെഷൽ സ്കൂൾ മണക്കാലയിൽ തുടങ്ങിയത്. സൂസന്റെ മകൻ ജ്യോതിഷ് ജന്മനാ ഭിന്നശേഷിക്കാരനായതാണ് ഇങ്ങനെയൊരു സ്പെഷൽ സ്കൂൾ തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. കൃഷി തെറപ്പിക്കു പുറമേ ഫിസിയോതെറപ്പി, സ്പീ ച്ച് തെറപ്പി, ബിഹേവിയറൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, ഹൈഡ്രോതെറപ്പി, വൊക്കേഷനൽ ട്രെയിനിങ് എന്നിവയും ഇവിടെ നൽകി വരുന്നു.