ന്യൂഡൽഹി: സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കി. എയർബസ് എ 321 വിമാനത്തിൻ്റെ സർവീസാണ് റദ്ദാക്കിയത്.
വിമാനത്തിന് പുറപ്പെടുന്നതിന് മുമ്പ് കണ്ടെത്തിയ അറ്റകുറ്റപ്പണികൾ കാരണം സർവീസ് റദ്ദാക്കിയതായും, അത് പരിഹരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
“യാത്രക്കാരെ എത്രയും വേഗം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഹോട്ടൽ താമസ സൗകര്യം ഒരുക്കുന്നുണ്ട്, കൂടാതെ റദ്ദാക്കലിനോ സൗജന്യ ഷെഡ്യൂളിങ്ങിനോ ഉള്ള മുഴുവൻ തുകയും യാത്രക്കാർക്ക് അവരുടെ മുൻഗണന അനുസരിച്ച് തിരികെ നൽകുന്നുണ്ട്” -എയർ ഇന്ത്യ അറിയിച്ചു .
കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ വിമാന സർവീസുകളിൽ തുടർച്ചയായി തടസങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. വെള്ളിയാഴ്ച, ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 11 മണിക്കൂറിലധികം വൈകുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു.