കൊച്ചി: റാപ്പ് ഗായകൻ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. ബലാത്സംഗക്കേസിൽ പ്രതിയായ പിന്നാലെ വേടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് വേടന്റെ ഫോൺ കണ്ടെടുത്തിട്ടുണ്ട്.
പരാതി നൽകിയ പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം.
മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹർജിയിൽ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹർജി പരിഗണിക്കുക. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് കണ്ടെത്തി .