വത്തിക്കാൻ സിറ്റി: ആഫ്രിക്കയുടെ പടിഞ്ഞാറും മദ്ധ്യത്തിലുമുള്ള നാടുകളിൽ ഛർദ്ദ്യാതിസാരം അഥവാ, കോളറ പടർന്നുപിടിക്കുന്നു.
ആ ഭൂഖണ്ഡത്തിലെ പന്ത്രണ്ടുനാടുകളിലാണ് കോളറ പടരുന്നത്. ഈ പകർച്ചവ്യാധി 80000-ത്തോളം കുട്ടികളെ വലിയ അപകടത്തിലാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) ആശങ്ക പ്രകടിപ്പിക്കുന്നു.
കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലും നൈജീരിയയിലും ആണ് പ്രധാനമായും ഛർദ്ദ്യാതിസാരം പടർന്നുപിടിച്ചിരിക്കുന്നത്. ഇത് സമീപനാടുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗസംക്രമണം തടയുന്നതിന് അടിയന്തിരവും തീവ്രവുമായ നടപടികൾ ആവശ്യമാണെന്ന് യുണിസെഫ് പറയുന്നു.