മട്ടാഞ്ചേരി: കെ.എൽ.സി.എ ജീവമാതാ മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്-2 പരീക്ഷകളിൽ വിജയിച്ച ഇടവകയിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
അനുമോദന ചടങ്ങ് കൊച്ചി തഹൽസിദാർ ആന്റണി ജോസഫ് ഹർട്ടിസ് ഉത്ഘാടനം ചെയ്തു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി മോൺ. ആന്റണി തച്ചാറ അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സജു പുന്നക്കാട്ടുശ്ശേരി ആമുഖ പ്രസംഗം നടത്തി.
കെ.എൽ.സി.എ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, ഇടവക സഹവികാരി ഫാ. ഷാർവിൻ സേവ്യർ, ഫോർട്ട്കൊച്ചി മേഖല സെക്രട്ടറി മെൽവിൻ ജോസഫ്, മേഖല വൈസ് പ്രസിഡന്റ് കെ.പി സേവ്യർ, യൂണിറ്റ് സെക്രട്ടറി നീതു ഷൈജു, ഭാരവാഹികളായ കെ.ജി നെൽസൺ തുടങ്ങിയവർ സംസാരിച്ചു. കെ.പി ആന്റണി, ബെൻസിഗർ മണപ്പുറത്ത്, ജിനി ജോഷി, ജോഷി മാളിയാംവീട്ടിൽ, മീന ആന്റണി, ഡിക്സൺ കൂട്ടുങ്കൽ, ലിജി പുന്നക്കൽ, ഷെറിൻ ഷൈലൻ, ഷൈജു കല്ലറക്കപ്പറമ്പിൽ, ജെയിംസ് കെ.എഫ്, ഡേവിസ് മാത്യു, ജെയിംസ് സി.എ, ജോസഫ് പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.