തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര സ്കൂള്‍ മാനേജ്മെന്റിനെ സർക്കാർ പിരിച്ചുവിട്ടുകൊണ്ട് തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെയാണ് പിരിച്ചുവിട്ടത്. താല്‍ക്കാലിക മാനേജറായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ചുമതല നല്കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുനായിരുന്നു ക്ലാസ് മുറിയോട് സമീപമുള്ള സൈക്കിള്‍ ഷെഡിന്റെ മുകളില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.
മാനേജറുടെ ഭാഗത്ത് നിന്നും കൃത്യവിലോപവും അലംഭാവവും ഉണ്ടായി – മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് മാനേജര്‍ക്ക് കഴിഞ്ഞില്ല. സ്ഥലം സന്ദര്‍ശിച്ച് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.