കൊച്ചി: തേവരയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരി ച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാം വർഷ വിദ്യാർഥി ഗോവിന്ദ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം.
എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീ പമുള്ള പാലം ഇറങ്ങിവരുമ്പോൾ പിന്നാലെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ ഹാൻഡി ലിൽ തട്ടിയതോടെ ഗോവിന്ദ് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബസ് അമിതവേഗതയിലായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.