പറവൂർ: ലഹരിക്കെതിരെ കൂട്ടുകാട് യുവതീയുവാക്കൾ ഒന്നിച്ചു. ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ബൈക്ക് റാലി കൂട്ടുകാട് പള്ളിയങ്കണത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
പള്ളി വികാരി ഫാദർ ജോസഫ് മാളിയേക്കൽ അധ്യക്ഷനായി. പഞ്ചായത്തംഗം ശ്രീ ബെന്നി ജോസഫ്. പറവൂർ റേഞ്ച് എക്സൈസ് ഓഫീസർ ജിത്തു കിരൺ. അസിസ്റ്റന്റ് വികാരി വിപിൻ മുതലാപറമ്പിൽ എന്നിവർ സംസാരിച്ചു… നൂറിൽ പരം ഇരുചക്രവാഹനങ്ങളുടെ റാലി കൂട്ടുകാട് നിന്നും ആരംഭിച്ചു.
അണ്ടിപ്പിള്ളിക്കാവ്. തുരുത്തിപ്പുറം.കെട്ടിടം പാലിയം വഴി വടക്കുംപുറം ആശാൻ മൈതാനത്ത് സമാപിച്ചു വടക്കുംപുറം അയ്യപ്പ സേവാസംഘം റാലിയെ സ്വീകരിച്ചു വടക്കേക്കര ചേന്ദ മംഗലം പഞ്ചായത്തിലെ നാനാജാതി മതസ്ഥരായ യുവതി യുവാക്കൾ റാലിയിൽ പങ്കെടുത്തു