കൊച്ചി: സിദ്ധി സദൻ ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ഫെഡറൽ ബാങ്കിൻ്റെ സഹകരണത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
‘റിസർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ ഉദ്ഘാടനം ചെയ്തു. അമൃത കോളേജ് ഓഫ് നഴ്സിംഗ് ചൈൽഡ് ഹെൽത്ത് വിഭാഗം പ്രൊഫസർ ഡോ. സുനിൽ മൂത്തേടത്ത് ക്വിസ് മാസ്റ്റർ ആയി മത്സരത്തിന് നേതൃത്വം നൽകി .ലൂർദ് കോളേജ് നഴ്സിംഗ് മെഡിക്കൽ സർജിക്കൽ നഴ്സിംഗ് വിഭാഗം മേധാവി പ്രൊഫ. സാനിയ ജോസ്, ലൂർദ് സ്കൂൾ ഓഫ് നേഴ്സിംഗ് പ്രിൻസിപ്പാൾ സിസ്റ്റർ റെയ്ച്ചൽ തോമസ്, ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൾ പ്രൊ. ജോസി എ മാത്യു, അസോസിയേറ്റ് പ്രൊഫസർ ശ്രീമതി. നീന ഡേവിസ് എന്നിവർ സംസാരിച്ചു.
കോതമംഗലം ധർമ്മഗിരി സെൻ്റ് ജോസഫ് കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാർഥികളായ അനില ജോൺ, ആൻസി എം.പി. എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമ്പലമേട് ശ്രീ സുധീന്ദ്ര കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാർത്ഥികളായ മിത്രവിന്ദ എം.ജെ., പാർവ്വതി പ്രസാദ് എന്നിവർ രണ്ടാം സ്ഥാനവും എറണാകുളം ലൂർദ് കോളേജ് ഓഫ് നേഴ്സിങ് വിദ്യാർത്ഥികളായ ഫെബ സാബു, ക്രിസ്റ്റീന വിൻസൻ്റ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.