തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിത മന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും, തിരുവനന്തപുരത്ത് നിന്നുള്ള ലോകസഭാംഗവും, നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പുവച്ച വനിത കൂടിയായ ആനി മസ്ക്രീൻ്റെ ചരിത്രം ഇന്നത്തെ തലമുറ മറക്കുകയാണെന്നും, ആനി മസ്ക്രീനെ പോലുള്ള നിരവധി വനിതകൾ വളർന്നു വരുന്നത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ബിഷപ്പ്. ഡോ. ക്രിസ്തുദാസ് .തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.എൽ.സി.എ. സംഘടിപ്പിച്ച 62 മത് അനുസ്മരണ പരിപാടി അദ്ദേഹം ഉത്ഘാടനം ചെയ്തു.
HB കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസ്സീസി, ഫാ. ബീഡ് മനോജ് അമാദോ, സുരേഷ് സേവ്യർ, ഫാ. സെബാസ്റ്റ്യൻ, ആന്റണി ഗ്രേഷ്യസ്, ജോർജ് എസ് പള്ളിത്തറ, ടി. എസ്. ജോയി, മേരി പുഷ്പം, ഡോളി ഫ്രാൻസിസ്, യേശു രാജ് തുടങ്ങിയവർ സംസാരിച്ചു