കോഴിക്കോട് • കേരള മെഡിക്കൽ സർവീസസ് കോർപറേഷനു മരുന്നു നൽകുന്നതുൾപ്പെടെ 35 കമ്പനികളുടെ 56 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) പരിശോധനയിലാണ് നിലവാരമില്ലെന്ന്
നോട്ട് ഓഫ് സ്റ്റാൻഡേഡ് ക്വാളിറ്റി- എൻഎ കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.
കേരളത്തിലും മരുന്നു വിതരണം ചെയ്യുന്ന യുണിക്യുവർ, ഓവർസീസ്, ഹീലേഴ്സ് എന്നീ കമ്പനികളുടെ മരുന്നുകളാണ് പരിശോധനയിൽ പരാജയപ്പെട്ടത്. കൊൽക്കത്ത, ഗുവാഹത്തി, മുംബൈ, ഇൻഡോർ, ഹൈദരാ ബാദ് നഗരങ്ങളിൽ നിന്ന് ജൂണിൽ എടുത്തതാണ് സാംപിളുകൾ. കേരള മെഡിക്കൽ സർവീ സ് കോർപറേഷന് സ്ഥിരമായി മരുന്നു നൽകുന്നതും 2025-26 വർഷത്തേക്ക് 79 ഇനം മരുന്നുകൾ വിതരണം ചെയ്യുന്നതിന് ഒന്നാം സ്ഥാനത്തുള്ളതുമാണ് യുണിക്യുവർ.
നിലവാരമില്ലെന്ന പട്ടികയിലുള്ള നൈട്രോക്യുരന്റോയിൻ യൂറിനറി ഇൻഫെക്ഷൻ ആന്റിബയോട്ടിക്ക് കേരളത്തിലും വിതരണം ചെയ്യുന്നത് യുണിക്യുവർ കമ്പനിയാണ്. ഓവർസീസ് കമ്പനിയുടെ പൊട്ടാസ്യം സിട്രേറ്റ് സൊല്യൂഷൻ, ഹീലേഴ്സിന്റെ രക്തസമ്മർദത്തിനുള്ള ടെൽമി
സർറ്റാൻ ടാബ്ലറ്റ് എന്നിവയും പരാജയപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയുടെ രണ്ടാം ഘട്ടമാണ് സിഡിഎസ് സി ഒ ലാബിൽ നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലും പരാജയപ്പെട്ടതിനാൽ മറ്റു സംസ്ഥാനങ്ങളിലും ഈ മരുന്നുകൾ വാങ്ങുന്നത് വിലക്കേണ്ടി വരും. മെഡിക്കൽ സർവീസ് കോർപ റേഷൻ കമ്പനികളുമായി കരാർ ഒപ്പിടുന്ന അന്തിമ ഘട്ടത്തിലാണുള്ളത്. അതിനാൽ കോർപറേഷൻ പ്രതിസന്ധിയിലാവും. 4 മാസത്തോളം വൈകിക്കഴിഞ്ഞ മരുന്നു വിതരണം വീണ്ടും വൈകുന്നതിന് ഇതു കാരണമാകും.