കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ അറിയാൻ എന്നു തുടങ്ങുന്ന കോട്ടയം സ്വദേശിയുടെ അഭ്യർത്ഥന സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. കോട്ടയം പൊൻകുന്നം സ്വദേശിയും ഫോട്ടോഗ്രാഫറും ആയ സക്കറിയ പൊൻകുന്നം ആണ് സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്തു എഴുതിയത്.
കേരളത്തിൽ ഉള്ള ഹോസ്പിറ്റലുകളുടെ നിലവാരം ഉയർത്തി അമേരിക്കയിലും മറ്റു വിദേശ നാടുകളിലും ഉള്ള അത്ര നിലവാരം കേരളത്തിലും കൊണ്ട് വരാൻ ശ്രമിക്കയല്ലേ വേണ്ടത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കൂടെ കൂടെ അമേരിക്കയിൽ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് അത്തരം ആധുനിക സൗകര്യങ്ങൾ കേരളത്തിൽ കൊണ്ടുവരണം എന്നു തോന്നാത്തത്.
കെ റെയിലിനു വേണ്ടി ചിലവാക്കാൻ ഇരിക്കുന്ന കോടികളിൽ ഒരു അല്പം ഉണ്ടെങ്കിൽ കേരളത്തിലും അത്തരം സൗകര്യങ്ങൾ സാധ്യമാണെന്നും. ലോകത്താകമാനം നമ്മുടെ നഴ്സസും ഡോക്ടർസും സേവനം ചെയ്യുമ്പോൾ എന്ത് കൊണ്ട് അവരുടെ സേവനം ഇവിടെയും സാധ്യം ആക്കികൂടാ എന്നും സക്കറിയ ചോദിക്കുന്നു.