തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം . ഇതിനെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു . കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്കാരം എന്തായാലും കേരളത്തിനില്ലെന്നു മന്ത്രി വ്യക്തമാക്കി .
ഇത് ഇന്ത്യൻ സംസ്കാരത്തിനും യോജിച്ച ഒന്നല്ല എന്നുതന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഗവർണറുടെ വാക്കുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ആർഎസ്എസിൻറെ അജണ്ടയാണ്.ആർ എസ് എസ് നിയന്ത്രണത്തിലുള്ള ചുരുക്കം ചില സ്കൂളുകളിലാണ് ഈ ആചാരം നടത്തിയത് .
കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെക്കൊണ്ടും അധ്യാപകൻറെയോ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കിയിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണ് – ശിവൻകുട്ടി പറഞ്ഞു.