ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ വ്യാപക വിമർശനം. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് ആരോപണം. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും, പൈലറ്റുമാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട് .
ഇക്കാര്യം പാർലമെന്റിൽ ചർച്ചയാക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടിലെ വിലയിരുത്തലുകൾ ചോർന്നത് ഉൾപ്പെടെ പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം .
അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരെ സംശയ മുനയിൽ നിർത്തുന്നത് ശരിയായ നടപടിയല്ല. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണം എന്നുമാണ് നിലപാട്.