.കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 45-ാം ജനറൽ അസംബ്ലിയുടെ രണ്ടാം ദിനമായ ഇന്ന് (ജൂലൈ 12 ശനിയാഴ്ച) രാവിലെ 9ന് കുടിയേറ്റവും പ്രവാസജീവിതവും എന്ന വിഷയത്തിൽ ഫാ. നോയൽ കുരിശിങ്കലും കുട്ടികൾ – സഭയുടെ ഭാവിയും പ്രതീക്ഷയും എന്ന വിഷയത്തിൽ ഫാ. അരുൺ തൈപ്പറമ്പിലും പഠനരേഖകൾ അവതരിപ്പിക്കും. പാട്രിക് മൈക്കിൾ മോഡറേറ്ററായിരിക്കും.
ഉച്ചയ്ക്ക് 12ന് ഗ്രൂപ്പ് റിപ്പോർട്ട് അവതരണത്തിൽ പി.ആർ. കുഞ്ഞച്ചൻ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്കു ശേഷം 2.30ന് സ്ത്രീകൾ – സഭയിലും സമൂഹത്തിലും എന്ന വിഷയത്തിൽ സിസ്റ്റർ നിരഞ്ജന സിഎസ്എസ്റ്റിയും നീതി -സമാധാനം – വികസനം എന്ന വിഷയത്തിൽ ഡോ. ബിജു വിൻസെന്റും പഠനരേഖകൾ അവതരിപ്പിക്കും. പ്രബലദാസ് മോഡറേറ്ററായിരിക്കും. വൈകിട്ട് 6ന് ഗ്രൂപ്പ് റിപ്പോർട്ട് അവതരണം. ജോയ് റ്റി.എഫ് മോഡറേറ്ററായിരിക്കും. വൈകിട്ട് 6.30ന് കെആർഎൽസിബിസി കമ്മീഷനുകളുടെ വീഡിയോ റിപ്പോർട്ട് ഫാ. സ്റ്റീഫൻ തോമസ് ചാലക്കര അവതരിപ്പിക്കും. രാത്രി 8.45ന് ഓപ്പൺഫോറത്തിൽ സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യും.
സമാപനദിനമായ ജൂലൈ 13ന് ഞായറാഴ്ച്ച രാവിലെ 9ന് ഗ്രൂപ്പ് റിപ്പോർട്ട് അവതരണത്തിൽ ജെസി ജെയിംസ് മോഡറേറ്ററായിരിക്കും. 10ന് ജോസഫ് ജൂഡ് സാമൂഹ്യ രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും. 10.45ന് ബിസിനസ് സെഷൻ. തുടർന്ന് 44-ാമത് ജനറൽ അസംബ്ലിയുടെ റിപ്പോർട്ട് പ്രബലദാസും കെആർഎൽസിസി പ്രവർത്തനറിപ്പോർട്ട് റവ. ഡോ. ജിജു ജോർജ് അറക്കത്തറയും അവതരിപ്പിക്കും. ബിജു ജോസി സാമ്പത്തിക റിപ്പോർട്ടും അഡ്വ. ഷെറി ജെ.തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോർട്ടും അവതരിപ്പിക്കും. 12ന് സമാപനസമ്മേളനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.
സമാപനദിവസമായ ജൂലൈ 13 ഞായർ ഉച്ചകഴിഞ്ഞ് 2.30ന് ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ വാർത്താസമ്മേളനം നടക്കുമെന്ന് സമുദായവക്താവ് ജോസഫ് ജൂഡ് അറിയിച്ചു .