മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മുനമ്പം സമര നേതാക്കൾക്ക് ജോസ് കെ മാണി എം പി ഉറപ്പു നൽകി .
1902 ൽ 404 ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്നും 1948 ൽസിദ്ദിഖ് സേട്ടു മുനമ്പത്ത് വരുമ്പോൾ കടൽ കയറ്റത്തെ തുടർന്ന് വെറും 114 ഏക്കർ ഭൂമിയായി മുനമ്പം തീരം ചുരുങ്ങി എന്നും അന്നുണ്ടായിരുന്ന 114 ഏക്കർ ഭൂമിയും 60 ഏക്കർ ചിറയും താമസക്കാരായ 218 കുടുംബങ്ങൾക്ക് ഫറൂഖ് കോളേജ് വില വാങ്ങി വിൽപന നടത്തിയെന്നും ഇപ്പോൾ ജുഡീഷ്യൽ കമ്മീഷൻ ഇത് വ്യക്തമാക്കി എന്നും സമരസമിതി നേതാക്കൾ ജോസ് കെ മാണിയെ അറിയിച്ചു.
മുനമ്പം ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആൻറണി സേവ്യർ തറയിൽ ,ചെയർമാൻ ജോസഫ് റോക്കി പാലക്കൽ ,സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോയ് മുളവരിക്കൽ തുടങ്ങിയവർ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി.
ഫാ: മോൺസിവർഗീസ് അറക്കൽ സമര സേനാനികൾക്ക് ഷാൾ അണിയിച്ച് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.വൈകിട്ട് 5 മണിക്ക് സമരസേനാനികൾക്ക് സീനിയർ അംഗം ജോസഫ് മാളിയേക്കൽ വെള്ളം നൽകി സമരം അവസാനിപ്പിച്ചു.