അഹമ്മദാബാദ്: പദ്ര താലൂക്കിലെ മുജ്പുറിന് സമീപം മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകർന്നു വീണു. ഒൻപത് പേർ മരിച്ചു.
ഇന്ന് രാവിലെയാണ് അപകടം. നാല് വാഹനങ്ങൾ മഹിസാഗർ നദിയിലേയ്ക്ക് വീണു. നദിയിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്താനായി .
സൂയിസൈഡ് പോയിന്റ് എന്ന രീതിയിൽ ഈ പാലം പ്രശസ്തമാണ്.
പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്ലേശ്വർ എന്നീ പ്രദേശങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയിൽ വീണിട്ടുണ്ട് . അപകടം നടക്കുമ്പോൾ പാലത്തിൽ നല്ല രീതിയിൽ തിരക്കായിരുന്നു .
വാഹനങ്ങൾ നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും, ലോക്കൽ പോലീസും, വഡോദര ജില്ലാ ഭരണകൂടത്തിലെ അംഗങ്ങളും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
” പാലം അപകടം നടന്നു എന്ന നിലയിൽ മാത്രമല്ല, ആത്മഹത്യാ കേന്ദ്രം എന്ന നിലയിലും കുപ്രസിദ്ധമായി മാറിയിരിക്കുന്നു ,ഇവിടം . അതിന്റെ അവസ്ഥയെക്കുറിച്ച് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു,” പരിസരവാസി പറഞ്ഞു.