മുംബൈ: രാജ്യത്തു പാവപ്പെട്ടവ രുടെ എണ്ണം കൂടുകയാണെന്നും സമ്പത്ത് ചിലരുടെ മാത്രം കൈകളിൽ കുമിഞ്ഞുകൂടുകയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സമ്പത്ത് ചിലർക്കു മാത്രമെന്നും ദരിദ്രരുടെ എണ്ണം വർധിക്കുകയാണെന്നും രൂക്ഷ വിമർശനം. ഗ്രാമീണ ജനതയിൽ 65-70% പേരും കാർഷിക മേഖലയിലാണ് തൊഴിലെടുക്കുന്നത്.
വികേന്ദ്രീകണം നിർബന്ധമായും നടപ്പാക്കണമെന്ന് പറഞ്ഞ അദ്ദേഹം, മുൻ പ്രധാനമന്ത്രിമാരായ പി. വി നരസിംഹ റാവു, ഡോ.മൻമോ ഹൻ സിങ് എന്നിവരുടെ ഉദാരനയ ങ്ങളെ പ്രശംസിച്ചു. നാഗ്പുരിലെ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ യാണ് കേന്ദ്രസർക്കാരിന്റെ നയങ്ങ ളോടുള്ള പരോക്ഷ വിമർശനവും കോൺഗ്രസ് പ്രധാനമന്ത്രിമാർക്കു ള്ള അനുമോദനവും.
“രാജ്യത്ത് കടുത്ത സാമ്പത്തിക അസമത്വം നിലനിൽക്കുന്നു. ഗ്രാമങ്ങൾ വികസിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന മികച്ച സാമ്പത്തിക സ്ഥിതി വ്യവസ്ഥയാണ് ആവശ്യം. എന്നാൽ സമ്പത്തിന്റെ 12% മാത്രമാണ് ജിഡിപിയിലേക്ക് (മൊത്ത ആഭ്യന്തര ഉൽപാദനം) കാർഷിക മേഖലയുടെ സംഭാവന, ഗഡ്കരി ചൂണ്ടിക്കാട്ടി. വിശന്നിരിക്കുന്നവരോടു തത്വചിന്ത പറഞ്ഞിട്ടു കാര്യമില്ലെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർമിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് അംബാനി, അദാനി പോലെയുള്ള വമ്പന്മാ രുടെ കൈകളിൽ കുന്നുകൂടുകയാ ണെന്നും ദരിദ്രർ അതിദരിദ്രരായി മാറുകയാണെന്നുമുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ : ഗാന്ധിയുടെ വാദമാണിപ്പോൾ ഗഡ്കരിയും പങ്കുവയ്ക്കുന്നത്.