മെക്സിക്കോ: ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്.
ജൂൺ 30 പ്രാദേശിക സമയം ഏകദേശം 5:45നാണ് വെടിയേറ്റത്. ടബാസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ വില്ലഹെർമോസയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക വികാരിയാണ് ഫാ. ഹെക്ടർ അലജാൻഡ്രോ.
തെറ്റിധാരണ മൂലം ആണ് വൈദികന് വെടിയേറ്റത് എന്നാണു റിപ്പോർട്ടുകൾ ഉള്ളത്, മറ്റാരോ ആണെന്ന ധാരണയിൽ അക്രമകാരി വൈദികന് നേരെ വേദി ഉതിർക്കുകയായിരുന്നു. ആന്തരീക രക്തസ്രാവം കാരണം ആശുപത്രിയിൽ അഡ്മിറ്റ് ആയ ഫാ. ഹെക്റ്ററിന്റെ നില ഗുരുതരമായി തുർദരുന്നു എന്നാണു ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.