കണ്ണമാലി- ചെല്ലാനം ഭാഗങ്ങളിൽ കടൽ ക്ഷോഭത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന 30 ഓളം കുടുംബങ്ങൾക്ക് വരാപ്പുഴ അതിരൂപതയുടെ “സുഭിക്ഷം” പദ്ധതിയുടെ ഭാഗമായി അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന കിറ്റുകൾ കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നൽകുവാൻ സാധിച്ചു.
വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ്സിൻ്റെ സാന്നിധ്യത്തിൽ പൊറ്റക്കുഴി സഹവികാരി ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്തിന് ഭക്ഷ്യകിറ്റുകൾ പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻറ് അലൻ ആൻ്റണി കൈമാറി.
വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വൈസ് പ്രസിഡൻ്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, ട്രഷറർ ജോയ്സൺ പി.ജെ, കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ്, പൊറ്റക്കുഴി യൂണിറ്റ് ആനിമേറ്റർ ജോസ് പീറ്റർ, സെക്രട്ടറി അന്ന തെരേസ ഷാരോൺ, ജോയിൻ്റ് സെക്രട്ടറി ആൻ മേരി, സോഷ്യോ പൊളിറ്റിക്കൽ ഫോറം കൺവീനർ ടിബിൻ ജോസഫ്, വുമൺസ് ഫോറം കൺവീനർ സ്നേഹിത ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് ആലപ്പുഴ രൂപതയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് കണ്ടകടവ് ഇടവകയിലെ ബഹുമാനപ്പെട്ട സഹ വികാരി ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിലിന് ഭക്ഷ്യ കിറ്റുകൾ കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് സോഷ്യോ പൊളിറ്റിക്കൽ ഫോറം കൺവീനർ ടിബിൻ ജോസഫ് കൈമാറി.