കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഫാ. ഹെൽവെസ്റ്റ് റൊസാരിയോ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.
ഇടവകകളുടെ അജപാലന പരിവർത്തനത്തിൽ ഇടവകവികാരിയുടെ പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.
ഫാ. ഹെൽവെസ്റ്റ് റൊസാരിയോ അരിപ്പാലം തിരുഹൃദയ പള്ളി ഇടവകാംഗമായ പരേതനായ പോൾ റൊസാരിയോയുടെയും, മാഗി റൊസാരിയോയുടെയും മകനാണ്.
കോട്ടപ്പുറം രൂപത കെസിഎസ്എൽ ഡയറക്ടർ , തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളി വികാരി, കുറ്റിക്കാട് – കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ്, സെൻ്റ് ആൻ്റണീസ് സെമിനാരി വൈസ് റെക്ടർ, തൃശൂർ തിരുഹൃദയം, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് , കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.