ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘഷത്തെത്തുടർന്ന് ഇസ്രയേലിൽനിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും. ഇസ്രയേലിൽനിന്നും ജോർദാനിൽ എത്തിച്ചശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിക്കുന്നത്. ഇറാനിൽനിന്നും രണ്ട് വിമാനങ്ങളാണ് ഇന്ന് ഡൽഹിയിലെത്തുക.
മൂന്ന് വിമാനങ്ങളിലുമായി ഇരുപതോളം മലയാളികൾ ഉണ്ടെന്നാണ് അറിയുന്നത് . ഇറാനിൽനിന്നും ഇതുവരെ രണ്ട് മലയാളിൽ ഉൾപ്പെടെ 1713 പേരെയാണ് ഒഴിപ്പിച്ചത്.