കൊച്ചി :എംഎസ്സി എല്‍സ 3 ചരക്ക് കപ്പലപകടത്തിൽ ഹൈക്കോടതി നിദ്ദേശപ്രകാരം കമ്പനി പണം കെട്ടിവെച്ചു . 5.97 കോടി രൂപയാണ് കെട്ടിവെച്ചതെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. അപകടത്തെത്തുടർന്ന് നഷ്ടം നേരിട്ട ചരക്കുടമകള്‍ നല്കിയ ഹര്‍ജിയിലായിരുന്നു പണം കെട്ടി വയ്ക്കാൻ കമ്പനിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കപ്പൽ കമ്പനി കെട്ടിവെച്ചതുക ദേശസാത്കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിർദ്ദേശം നൽകി.ലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്സി എൽസ 3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്.
തീരജനതയ്ക്ക് അപകടത്തെ തുടർന്ന് ഒരാഴ്ചത്തെ റേഷനരിയും ആയിരം രൂപയും നൽകി പ്രതിഷേധങ്ങൾ ഒതുക്കുകയായിരുന്നു സർക്കാർ
കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമസ്ഥരായ എം എസ് സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് ഡിവിഷന് ബെഞ്ചിന്റെ നിർദേശം നൽകിയത്.അതെ സമയം തീരജനതയ്ക്ക് അപകടത്തെ തുടർന്ന് ഒരാഴ്ചത്തെ റേഷനരിയും ആയിരം രൂപയും നൽകി പ്രതിഷേധങ്ങൾ ഒതുക്കുകയായിരുന്നു സർക്കാർ .