നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് . നാളെയാണ് പരസ്യ പ്രചാരണം സമാപനം . ബുധനാഴ്ച നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് . 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്തുണ്ട്.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് തങ്ങള്‍ ഒരുപടി മുന്നിൽ എന്നാണ് അവകാശപ്പെടുന്നത്. നിലമ്പൂർ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് യു ഡി എഫ് സ്ഥാനാർഥി .
എം സ്വരാജാണ് എല്‍ഡിഎഫില്‍ നിന്ന് ജനവിധി തേടുന്നത്. പി വി അന്‍വര്‍ സോഷ്യല്‍ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്. ബിജെപി നേതാവ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണവും സജീവമാണ് .ഉപ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോഴും രാഷ്ട്രീയമല്ല ,വിവാദങ്ങളാണ് അരങ്ങുകൊഴുപ്പിക്കുന്നത് .