തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞത്തെത്തുന്നു . കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിക്കുന്നത് . കണ്ടെയ്നറുകൾ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് മടങ്ങും . മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ കപ്പിത്താൻ
കമ്മീഷൻ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെ, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്ന ആവേശകരമാണ് . ഐറിന വിഴിഞ്ഞത്തേക്കെത്തുന്നത് സിങ്കപ്പുർ തുറമുഖത്തുനിന്നാണ്.
ജെയ്ഡ് സർവീസിൽ ഉൾപ്പെടുന്ന ഐറിനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്നർ ശേഷിയുള്ള കപ്പൽ, 16.2 മീറ്റർ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെർത്തിലേക്കെത്തുക .