ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരുന്നു. ഫാ. ലാസർ സിന്റോ തൈപറമ്പിൽ പ്രസംഗിച്ചു.
പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നല്കി.
Trending
- വല്ലാര്‍പാടത്ത് പുണ്യമഹോത്സവം, തെദേവും ആലപിച്ച് കേരളസഭ
- സുകൃതവനിയിലെ സൂര്യകാന്തിപൂവ്
- വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ ന്യായപ്രമാണങ്ങള്‍
- കേരളത്തിലെ വനിതാ സന്ന്യാസജീവിതത്തിന്റെ മുന്‍ഗാമി
- അഞ്ചാം ട്വന്റി 20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര
- പുണ്യപ്രഭയോടെ, വാഴ്ത്തപ്പെട്ട പദവിയിലേക്ക്
- തെരേസ്യന്‍ കര്‍മലീത്താ സഭയുടെസിദ്ധിയും ആത്മീയതയും
- വാഴ്ത്തപ്പെടട്ടെ സ്ത്രീത്വം

