ഗസ്സ : ഒന്നും ചെയ്യാനില്ല ,കരയാനല്ലാതെ. ഗസ്സയിൽ കിരാതവേട്ട തുടർന്ന് ഇസ്രായേൽ.
ലോകം മൗനവ്രതത്തിലാണ് .ഗസ്സയിലെമ്പാടും നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 100 ഓളം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖാൻ യൂനുസിൽ പലസ്തീനികൾ താമസിച്ചിരുന്ന സ്കൂളിനു നേരെയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. റഫയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവർക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിലും 27 പേർ കൊല്ലപ്പെട്ടു.