കൊച്ചി :കേളത്തിന്റെ പശ്ചിമതീരത്തോട് ചേര്‍ന്ന് ഉണ്ടായ കപ്പല്‍ ദുരന്തം വിനാശകരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും മത്സ്യസമ്പത്തിന്റെ ദീര്‍ഘകാല ശോഷണത്തിനും കാരണമാകുന്ന സാഹചര്യത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്താന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) ആവശ്യപ്പെട്ടു.
അതീവ അപകടകരമായ രാസവസ്തുക്കളും പെട്രോളിയം ഉല്പന്നങ്ങളും കടലില്‍ ഒഴുകി നടക്കുന്നത് ആശങ്കാജനകമാണ്. മത്സ്യതൊഴിലാളികളുടെ ഉപജീവന സംരക്ഷണത്തിനും മത്സ്യസമ്പത്തിന്റെ അതിജീവനത്തിനും ഇപ്പോഴത്തെ നടപടികള്‍ പര്യാപ്തമാണോ എന്നു സംശയമുണ്ട്. അപകടം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം കേന്ദ്ര-സംസ്ഥാനങ്ങള്‍ നല്‍കണം, ചെയര്മാന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ് , ഡയറക്ടര്‍ ഡോ. സാബാസ് ഇഗ്നേഷ്യസ് എന്നിവര്‍ ആവശ്യപ്പെട്ടു.
കേരള തീരത്ത് സംഭവിക്കുന്ന ദുരന്തങ്ങള്‍ നേരിടാന്‍ കേരളത്തിന്റെ ദുരന്ത സമീപന നടപടികള്‍ പുനരിശോധിക്കേതുണ്ട്. മുന്നറിയിപ്പ് നല്‍കുക മാത്രമല്ല അവയെ നേരിട്ട് പ്രത്യാഘാതങ്ങളെ ലഘുകരിക്കാനും മറികടക്കാനും ആവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കാനും ഡിസാസ്റ്റാര് മാനേജ്മെന്റ് സംവിധാനങ്ങള്‍ക്ക് കഴിയണം. ജനസാന്ദ്രതയേറിയ കേരളത്തിന്റെ സമീപത്തുകൂടെ അപകടകരമായ രാസവസ്തുക്കള്‍ നീക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ കര്ശനമാക്കേതുണ്ട്.
കടലിലെ ചരക്കുഗതാഗതത്തിനുള്ള ചട്ടങ്ങള്‍ (IMDG Code) പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്കുള്ള ഹൃസ്വദൂര യാത്രയെന്ന നിലയില്‍ കണ്ടെയെ്നറുകള് കപ്പലില്‍ ക്രമത്തില്‍ സുക്ഷിക്കപ്പെട്ടോ എന്നും പരിശോധിക്കേതുണ്ട്, കടല്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.