കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഈ വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷത്തിന് തുടക്കമായി. രൂപത വികാരി ജനറൽ മോൺ. റോബി റോക്കി കളത്തിൽ രൂപത വിശ്വാസ പരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു.
രൂപത ഡയറക്ടർ ഫാദർ സിജോ വേലിക്കകത്തോട്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഫാദർ ക്ളോഡിൻ ബിവേര വചനപ്രഘോഷണം നടത്തി.
ഫാ. വിനു പടമാട്ടുമ്മൽ, ഫാ. ബെന്നി ചിറമ്മേൽ, ഫാ. ജോസഫ് ഒളാട്ടുപുറം, ഫാ. ബിജു തേങ്ങാപുരയ്ക്കൽ ഫാ. അലക്സ് ഇലഞ്ഞിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. രൂപതയിലെ 1100 അദ്ധ്യാപകരും, PTA പ്രതിനിധികളും സമ്മാനർഹരായ കുട്ടികളും പങ്കെടുത്തു.