വാഷിങ്ടൺ : വിദേശ വിദ്യാര്‍ഥികള്‍ക്ക് കോളേജ് പ്രവേശനം നല്കുന്നതില് നിന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ വിലക്കി ട്രംപ് . ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ഥികളുടെ സ്റ്റുഡൻ്റ് വിസ റദ്ദാക്കുമെന്നുമാണ് മുന്നറിയിപ്പ്.
ട്രംപ് അടുത്തിടെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സര്‍വകലാശാലയ്ക്കെതിരെ ഭരണകൂടം കടുത്ത നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുമുണ്ട്.ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം ഏകദേശം 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് കണക്കുകൾ .