കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായ സംഗമം മെയ് 18ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഞായാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എംഎൽഎ സിപിഎം ജില്ല സെക്രട്ടറി എസ് സതീഷ്,കോൺഗ്രസ് ജില്ലാ പ്രസിഡന്റ്മുഹമ്മദ് ഷിയാസ്,ബിജെപി ജില്ലാ പ്രസിഡന്റ്കെ എസ് ഷൈജു എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
എറണാകുളം ഐ ഫൗണ്ടേഷനുമായി സഹകരിച്ച് കെഎൽസിഎ നൽകുന്ന പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവ്വഹിക്കും.
കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഈ കാർഡ് നൽകും.
സത്യനാദം പ്രത്യേക പതിപ്പ് ബിഷപ് ഡോ.ആന്റണി വാലുങ്കൽ പ്രകാശനം ചെയ്യും.
വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, കാത്തലിക് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി സി ജോർജുകുട്ടി,
അല്മായ കമ്മീഷൻ അസോ.ഡയറക്ടർ ഷാജി ജോർജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, കെഎൽസിഎ ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,ബി.സി.സി ഡയറക്ടർ
ഫാ.യേശുദാസ് പഴമ്പിള്ളി, കെഎൽസി എ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്,കെഎൽസിഎ കൊച്ചി രൂപത പ്രസിഡന്റ്
പൈലി ആലുങ്കൽ, കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തൂർ, എൻ ജെ . പൗലോസ് എന്നിവർ ആശംസകൾ നേരും.
അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ റോയ് ഡി ക്കുഞ്ഞ നന്ദിയും പറയും .എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലത്തീൻ കത്തോലിക്ക സമുദായം സ്വീകരിക്കുന്ന നിലപാടുകൾ ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കും.അധികാരത്തിൽ പങ്കാളിത്തവും സമാനീതിയും ലത്തീൻ കത്തോലിക്കാ സമുദായത്തിന് ലഭ്യമാകണമെന്ന് മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.