നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ മാതൃ ദിനാഘോഷം സംഘടിപ്പിച്ചു. വഴയില സെൻ്റ് ജൂഡ് പാരീഷ് ഹാളിൽ നിഡ്സ് സ്ത്രി ജ്യോതി പ്രസിഡൻ്റ് ലീല ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗം IMA നെടുമങ്ങാട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. ഹേമ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ്, ഡോ. അലീഷ അലോഷ്യസ്, ഡോ. അനുഷ എ. ആൻ്റിൽസ്, സത്യസിംല, സിംന സജികുമാർ, അജി, ലളിത എന്നിവർ സംസാരിച്ചു.
മാതൃദിനത്തോടനുബന്ധിച്ച് പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ഭാഗമായി മുതിയാവിള, പാങ്ങോട് കാർമ്മൽഗിരി ആശ്രമം, വെട്ടുകാട് എന്നിവ സന്ദർശിക്കുകയും അമ്മമാരെ ആദരിക്കുകയും ചെയ്തു. നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ 50 അമ്മമാർ യാത്രയിൽ പങ്കാളികളായി.