കൊച്ചി:കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
യൂണിറ്റ് -മേഖല ഭാരവാഹികളുടെ നേതൃസംഗമം കെഎൽസിഎ
സംസ്ഥാന പ്രസിഡൻ്റ്
അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു.എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അതിരൂപത പ്രസിഡൻ്റ്സി.ജെ പോൾ അധ്യക്ഷനായിരുന്നു.
അതിരൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,
ജനറൽ സെക്രട്ടറി
റോയ് പാളയത്തിൽ,ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡന്റ് ബാബു ആൻ്റണി,സെക്രട്ടറി
ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
മെയ് 18 ന് എറണാകുളം കച്ചേരിപ്പടിയിൽ നടക്കുന്ന കെഎൽസിഎ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി.
സമ്മേളനത്തിൻ്റെ പ്രചരണജാഥകൾ മെയ് 10, 11 തിയതികളിൽ നടക്കും.
മെയ് 18 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന
ലത്തീൻ കത്തോലിക്കാ സമുദായസംഗമവും ജില്ലാ കൺവെൻഷനും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങൾ ക്രിയാത്മകമായി ഇടപെടാൻ യോഗം തീരുമാനമെടുത്തു.
വിവിധ യൂണിറ്റുകളിൽനിന്നായി പ്രസിഡൻ്റ്, സെക്രട്ടറി, ഖജാൻജി എന്നിവരുൾപ്പെടെ നൂറിലധികം പേർ നേതൃസംഗമത്തിൽ പങ്കെടുത്തു.
അതിരൂപത വൈസ് പ്രസിഡന്റുമാരായ
റോയ് ഡിക്കൂഞ്ഞ,
എം എൻ ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്, സിബി ജോയ്,ഫോറം കൺവീനർമാരായ പ്രൊഫ. ഡോ. സൈമൺ കൂമ്പേൽ,ആൽബിൻ ടി എ,അഡ്വ. കെ എസ് ജിജോ,നൈസി ജെയിംസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മോളി ചാർലി, ആൻസ ജെയിംസ് എന്നിവർ നേതൃത്വം നൽകി