കൊച്ചി: കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് പെസഹാ വ്യാഴാഴ്ച്ച അഗതികൾക്ക് പെസഹാ അപ്പവും പാലും പങ്കുവെച്ചു.
പെസഹാ ദിനത്തിൽ തെരുവോരങ്ങളിലുള്ള അഗതികൾക്ക് കഴിഞ്ഞ അഞ്ചുവർഷം തുടർച്ചയായി പെസഹാ അപ്പം പങ്കുവെയ്ക്കുന്ന അഗാപ്പെ- ഷെയറിംഗ് ദ ബ്രെഡ് ഓഫ് ലവ് എന്ന പരിപാടിയിലൂടെ കെ.സി.വൈ.എം, സമൂഹത്തിൽ നിരാലംബരായ മനുഷ്യരോട് പക്ഷംചേരുവാൻ യുവജനങ്ങളെ ഒരുക്കുകയാണ് എന്ന് ഉദ്ഘാടനം നിർവഹിച്ച എറണാകുളം എം.പി ഹൈബി ഈഡൻ പറഞ്ഞു. കെ.സി. വൈ.എം. കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആൻ്റണി കുരീത്തറ എന്നിവർ സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം. കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ് ലിൻ ഇമ്മാനുവൽ, സെഹിയോൻ പ്രേഷിത സംഘം പ്രസിഡന്റ് എം.എക്സ് ജൂഡ്സൺ, രൂപത ലേ ആനിമേറ്റർ ലിനു തോമസ്, കെ.സി.വൈ.എം രൂപതാ വൈസ് പ്രസിഡന്റ്മാരായ ക്ലിൻ്റൺ ഫ്രാൻസിസ്, ജീവ റെജി, ട്രഷറർ ജോർജ്ജ് ജിക്സൺ, സെക്രട്ടറി സനൂപ് ദാസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ സെബാസ്റ്റ്യൻ, ആൽവിൻ ജോസഫ്, ബേസിൽ റിച്ചാർഡ്, അരുൺ പീറ്റർ, എന്നിവർ നേതൃത്വം നൽകി.